• എന്നെ പറ്റി, ഞാൻ പറഞ്ഞാൽ എന്ത് പറയും…
    ഒരു വിശ്വപൗരൻ.
    മലയാളി.
    1960 -ൽ ഇന്ത്യയിൽ ജനിച്ചു.
    മനുഷ്യസ്‌നേഹി.

    പഠിച്ചു പഠിച്ചു പാസ്സായതു, BSc Civil Engineering – TKM College, Kollam (1982), Rank Holder, Gold Medalist, Pre-Degree – St. Teresa’s College, Ernakulam (1977), SSLC – St. Joseph’s Convent GHS, Kollam (1975).

    കൊണ്ടു പോകില്ല ചോരന്മാർ, കൊടുക്കും തോറും ഏറിടും, മേന്മ തന്നെ നശിച്ചാലും, വിദ്യ തന്നെ മഹാ ധനം.

    എന്റെ അപ്പയുടെ കുടുംബപേര് “ശങ്കരമംഗലം”, അമ്മയുടേതു “കുന്നുംപുറത്തു”. ചരിത്ര പുസ്തകത്തിൽ എഴുതിയിരിക്കുന്ന വസ്തുതപ്രകാരം, വിശുദ്ധ തോമ്മാശ്ലീഹായിൽ നിന്ന്, ക്രിസ്തുമതം സ്വീകരിച്ച ഹിന്ദു കുടുംബങ്ങളുടെ സന്തതി പരമ്പരയിൽ പെട്ടവരാണ് രണ്ടു കുടുംബങ്ങളും.

    സ്നേഹം ത്യാഗമാണെന്ന് അടിയുറച്ചു വിശ്വസിക്കുന്ന എന്നോട്, ആദ്യമായി എന്നെ ഇഷ്ടമാണ് എന്നു പറഞ്ഞ ആളിന്റെ കൈ പിടിക്കാനുള്ള ഭാഗ്യമുണ്ടായി. 1977 -ലൊന്നും നടക്കാത്ത സ്വപ്‌നങ്ങൾ വർഷങ്ങൾക്ക് ശേഷമാണെന്ന് മാത്രം, അതിനുള്ള പ്രചോദനം ഒന്ന് മാത്രമായിരുന്നു. ഞങ്ങൾ പഠിച്ച സാങ്കേതിക വിദ്യാഭാസം ഉപയോഗിച്ച് ഒരു ലോകം, ഒരു ജനത എന്ന ദർശനം പ്രാവർത്തികമാക്കുക.

    അതിർ വരമ്പുകളില്ലാത്ത സേവനം ആണെന്റെ ലക്‌ഷ്യം, ഭയന്ന് മാറി നിൽക്കാതെ, ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു മുന്നോട്ടു പോകുന്ന ഞാൻ:
    മീൻ വെറുതെ കൊടുക്കുന്നതിൽ വിശ്വസിക്കുന്ന ആളല്ല , മീൻ പിടിക്കാൻ പഠിപ്പിക്കുന്നതിൽ വിശ്വസിക്കുന്ന ആളാണ്, എന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ എനിക്കുള്ള കൈമുതൽ ആത്മവിശ്വാസം, ആത്മാർത്ഥത, അഭിമാനം, അനുകമ്പ, അച്ചടക്കം, അനുഗ്രഹം – എല്ലാ ദൈവങ്ങളുടെയും, ഗുരുക്കന്മാരുടെയും, മുതിർന്നവരുടെയും.

    എല്ലാ ഭൂഖണ്‌ഡങ്ങളിലും യാത്ര ചെയ്യാനുള്ള ദൈവാധീനം എനിക്കുണ്ടായി. കേരളം പോയിട്ട് കൊല്ലത്തു ഉളിയക്കോവിൽ ദേശം വിട്ട്, എവിടെയും പോകണം എന്ന് ആഗ്രഹിക്കാഞ്ഞ ഞാൻ ആദ്യം കുടിയേറിയത് ആഫ്രിക്കയിൽ, ഓസ്ട്രേലിയ, ഏഷ്യ, അമേരിക്ക ഇവിടെയൊക്കെ വർഷങ്ങളോളം താമസിച്ചു ജോലി നോക്കാനുള്ള അവസരവും കിട്ടി. ഓസ്ട്രേലിയൻ പൗരത്വവും.

    എന്റെ ജീവിത യാത്രക്കിടയിൽ അത്ഭുതാവഹങ്ങളായ പല കാഴ്ചകളും കാണാനുള്ള ദൈവാനുഗ്രഹം എനിക്കുണ്ടായി, നോർതേൺ ലൈറ്റ്സ് എന്ന വിസ്മയിപ്പിക്കുന്ന പ്രതിഭാസം, മാച്ചു പിച്ചുവിലെ ഇൻകാ സിറ്റാഡൽ, പെറുവിലെ കുസ്‌കോ പട്ടണം, ഓസ്‌ട്രേലിയയുടെ ജനവാസമില്ലാത്ത സ്ഥലങ്ങൾ, ചൈനയിലെ ബുദ്ധന്മാരുടെ സന്യാസിമഠം, ബോട്സ്വാനയിലെ ഉപ്പുപാടം, കലഹാരി മരുഭൂമി, റിയോ ഡി ജെനെയ്‌റോയിലെ മനുഷ്യനെ ഉദ്ധരിക്കുന്ന യേശു ക്രിസ്തു, അർജന്റീനയിലെ ഉസ്വായ, സ്വിറ്റസർലണ്ടിലെ യോങ്‌ഫ്രു, ഓസ്ട്രിയയിലെ ആൽപ്സ് പർവതനിരകളിലൂടെയും, നോർവെയ്‌ജിയൻ ഫിയോർഡുകളിലൂടെയും ഉള്ള സാഹസിക യാത്ര, യൂറോപ്പിലെ ഗ്രാമപ്രദേശങ്ങൾ, മട്ടാഞ്ചേരിയെ ഓർമിപ്പിക്കുന്ന നോർവേയിലെ ബെർഗെൻ തുറമുഖം, കൊച്ചിയെ ഓർമിപ്പിക്കുന്ന ഇറ്റലിയിലെ വെനീസ് നഗരം , അലാസ്കയിലൂടെയും, അന്റാർട്ടിക്കയിലൂടെയും ദിവസങ്ങൾ നീണ്ടു നിന്ന സാഹസികയാത്ര , ഇന്ത്യയിൽ അങ്ങോളമിങ്ങോളം, കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള യാത്രകൾ.

    സർക്കാർതലത്തിൽ പ്രവർത്തിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരുമായി ചേർന്നു ഔചിത്യമുള്ള, കല്പനാശക്തിയുളള, നൂതനമായ സുസ്ഥിര വികസനം കൊണ്ടുവരാൻ സാധിച്ചു. ഓരോ രാജ്യത്തിൻറെയും ഭാവി മാറ്റിയ മാനവരാശിയെ മുഴുവൻ ബാധിക്കുന്ന പുരോഗമനചിന്താഗതിയുള്ള ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ചുള്ള പ്രൊജെക്ടുകളാണ് ഞങ്ങൾ ഏറ്റെടുത്തതെല്ലാം തന്നെ. ഞങ്ങൾ തുടങ്ങിയ സംരംഭങ്ങളൊക്കെയും സർക്കാർ അവലംബിക്കുന്ന നയങ്ങളെ അടിസ്ഥാനപരമായി മാറ്റിമറിച്ചു, എങ്ങും, ഇപ്പോഴും, എവിടെയും, സുതാര്യത നൽകി പുതിയ മാനങ്ങളിലെത്തിക്കുന്നവ ആയിരുന്നു. ഇന്നും ഞങ്ങൾ തുടങ്ങിയ നൂതന പ്രൊജെക്ടുകൾ, എല്ലായിടവും തുടരുന്നു എന്ന വസ്തുത വളരെയധികം ചാരിതാർഥ്യം നൽകുന്നു.

    ഈ വേദിക, എന്റേത് മാത്രമല്ല, നമ്മളെല്ലാവരുടെയും കൂട്ടായ്മയാണ്, ഒരൊറ്റ ലക്ഷ്യമേ ഉള്ളു, സാങ്കേതിക വിദ്യയും, ഡിജിറ്റൽ ലൈഫ്‌സ്‌റ്റൈലും ലോകമെമ്പാടുമുള്ള എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഈ യുഗത്തിൽ നാമെല്ലാം ഒത്തുകൂടി, കൈകോർത്തു പ്രവർത്തിച്ചാൽ, സന്തോഷവും, സമാധാനവും, സംതൃപ്തിയും, മനുഷ്യരെയും പ്രകൃതിയെയും സ്നേഹിച്ചു ജീവിക്കുന്ന ഒരു ജീവിതരീതിയും കൊണ്ട് വരാൻ സാധിക്കും.

    എന്റെ ഏറ്റവും വലിയ അഭിലാഷമാണ് അനന്തര തലമുറയെ സാമൂഹികമായ ധര്‍മ്മശാസ്ത്രത്തിലും, സുസ്ഥിര വികസനം സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രാവർത്തികമാക്കുന്നതിലും പ്രചോദിപ്പിക്കുക എന്നത്.

  • What can I say about me
    A Global Citizen.
    Malayali born in India in 1960.
    Love people.

    BSc Civil Engineering – TKM College, Kollam (1982), Rank Holder, Gold Medalist, Pre-Degree – St. Teresa’s College, Ernakulam (1977), SSLC – St. Joseph’s Convent GHS, Kollam (1975).

    My Appa hails from “Sankaramangalam” and Amma from “Kunnumpurathu” family. Records show that we are descendants of ancient Hindu families in Kerala, who took upon Christianity after the advent of St. Thomas.

    Love is sacrifice. By God’s grace, I got the opportunity, after many decades, to be united with the first man who told me he loves me in 1977. We held on to one passion – to make our vision One world, One people a reality using technology.

    It is my intention to serve. It goes without any barrier and beyond borders. However I don’t believe in giving fish for free; I believe in teaching to fish to sustain. All these years, my self-confidence, self-respect, self- esteem, diligence, discipline, consciousness, compassion, and a lot of goodwill from my teachers, elders and people from all walks of life wherever I have been made me perform. I love to take ownership, leadership and responsibility. I strongly believe I have God’s Grace in abundance to sail through.

    Being an absolute home bird, I never thought I will leave home and travel overseas; It was Gods will that I travelled to all continents. I had the opportunity to reside and work in Africa, Australia, America, India and the Middle East and attain Australian Citizenship.

    Nature is ultimate, I have had the fortune to experience many of nature’s wonders like the Northern Lights, travel for days on expeditions to Antarctica, the Alaskan Glaziers, the Norwegian Fjords, The Inca Citadel “Machu Picchu” in Peru , Cusco City in the Peruvian Andes, The Australian Outback’s, Buddhist Monasteries in China, Arid Saltpans and the Kalahari Desert in Botswana, Christ the Redeemer in Rio de Janeiro , Ushuaia in Argentina, the Jungfrau Region in Switzerland, The Austrian Alps, numerous cities and countryside’s in Europe, Bergen in Norway ,Venice in Italy reminding Mattanchery and Cochin respectively, and through the length and breadth of India, Kashmir to Kanyakumari.

    It gives me immense pride to say whichever country I worked in, I had the opportunity to collaborate with strategic decision makers and senior government leaders to deliver projects that are innovative, creative and sustainable, enabling future ready digital technology. These projects have transformed the way government does business; enabling transparency and ubiquitous participation from people. I am proud that these flagship projects are still operating in the respective countries.

    My desire is to serve mankind for a better tomorrow leveraging the digital world: to bring happiness, a better lifestyle, peace and prosperity, respect humans and nature.

    It is my aspiration to inspire the future generation in Social Ethics and Technology for Sustainable Development. This platform is all about us: all of us together, collaborating and joining hands. This is not about me.

ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എല്ലാ ജീവജാലങ്ങളെയും.
Let us Live and Let Live